Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsപട്ടാപ്പകല്‍ കോട്ടയത്ത് വീടിനുള്ളില്‍ കയറി മോഷണം; മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം സ്വര്‍ണമാല കവര്‍ന്നു

പട്ടാപ്പകല്‍ കോട്ടയത്ത് വീടിനുള്ളില്‍ കയറി മോഷണം; മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം സ്വര്‍ണമാല കവര്‍ന്നു

കോട്ടയം: പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി വൃദ്ധയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ചു. കോട്ടയം കൂട്ടിക്കലിലാണ് സംഭവം. കൂട്ടിക്കൽ വല്ലിറ്റ മഠത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ ഭാര്യ മാറിയ കുട്ടിയുടെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം.robbery in kottayam news

മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷമാണ് ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചത്.

മൂത്ത മകന്റെ ഒപ്പമാണ് സെബാസ്റ്റിനും ഭാര്യ മറിയക്കുട്ടിയും താമസിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെ നാളായി ശരീരത്തിന്റെ ഒരുവശ തളർന്ന ചികിത്സയിലായിരുന്നു മറിയക്കുട്ടി.

വീട്ടിലെ ചെറിയ ജോലികള്‍ മാത്രമാണ് ഇവർക്ക് ചെയ്യുവാൻ കഴിയുന്നത്. വീട്ടില്‍ മറ്റാരും ഇല്ലായിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പുറകില്‍ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിക്കുകയായിരുന്നു.

മാല പറിച്ചതോടെ നിലവിളിച്ച്‌ ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments