Monday, July 8, 2024
spot_imgspot_img
HomeCrime Newsകോട്ടയത്ത് തുഷാർ ഗോൾഡ് കുത്തിത്തുറന്ന് മോഷണം : തിരുവനന്തപുരം സ്വദേശി പിടിയിൽ

കോട്ടയത്ത് തുഷാർ ഗോൾഡ് കുത്തിത്തുറന്ന് മോഷണം : തിരുവനന്തപുരം സ്വദേശി പിടിയിൽ

കോട്ടയം : യുവാവിനെ മോഷണ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37)എന്നയാളെയാണ് കോട്ടയം പോലീസ് അറസ്റ്റ് ചെയ്തത്.robbery in kottayam arrest

കഴിഞ്ഞ ദിവസം കോട്ടയം മാമൻ മാപ്പിള ഹാളിന് സമീപം പ്രവർത്തിക്കുന്ന തുഷാർ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഓഫീസ് മുറിയും, ലോക്കർ റൂമും ഇരുമ്പ് പിക്കാസ് ഉപയോഗിച്ച് കുത്തി തുറന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപയും, 9 പവനോളം സ്വർണാഭരണങ്ങളും, മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. അജി ഈ സ്ഥാപനത്തിലെ മുൻജീവനക്കാരനായിരുന്നു.

മോഷണമുതലുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്. എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, കുര്യൻ കെ.കെ, ഷിനോജ് റ്റി. ആര്‍, സജികുമാർ സി.പി.ഓ മാരായ രാജേഷ് കെ.എം, ജോർജ് എ.സി, ശ്യാം.എസ്.നായർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments