Friday, May 3, 2024
spot_imgspot_img
HomeNewsകോട്ടയം അർക്കാഡിയ ബാറിലെത്തുന്നവർ സൂക്ഷിക്കുക!. പട്ടാപകൽ ബാറിനുള്ളിൽ മോഷണം.ഇവിടം മോഷ്ട്ടാക്കളുടെ ഇഷ്ട താവളമായി മാറുന്നുവോ? വീഡിയോ

കോട്ടയം അർക്കാഡിയ ബാറിലെത്തുന്നവർ സൂക്ഷിക്കുക!. പട്ടാപകൽ ബാറിനുള്ളിൽ മോഷണം.ഇവിടം മോഷ്ട്ടാക്കളുടെ ഇഷ്ട താവളമായി മാറുന്നുവോ? വീഡിയോ

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ സമീപത്തുള്ള അർക്കാഡിയ ബാറിനുള്ളിൽ വച്ച് ചങ്ങനാശ്ശേരി സ്വദേശിയായ മധൃവയസ്ക്കന്റെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയി.robbery in hotel arcadia

കടുത്ത ചൂടിൽ ബാറിലെത്തി ബിയർ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ബാറിലെ അരണ്ട വെളിച്ചം മറയാക്കി മോഷ്ടാവ് ബാഗുമായി കടന്നുകളഞ്ഞത്.

ബാറിനുള്ളിലെ ഇരുട്ടും സിസിടിവികൾ യഥാസ്ഥലങ്ങളിൽ സ്ഥാപിക്കാത്തതും മോഷ്ടാവിന് തുണയായി. എന്നാൽ വെളിച്ചമുള്ള കൗണ്ടറിന്റെ ഭാഗത്തെ കാമറയിൽ മോഷ്ടാവിന്റെ ദൃശൃം പതിഞ്ഞിട്ടുണ്ട്. കറുത്ത കളങ്ങളുള്ള ടീഷർട്ടാണ് മോഷ്ടാവ് ധരിച്ചിരിക്കുന്നത്. തോളിൽ മറ്റാരു ബാഗുമുണ്ട്.

കടത്തനാടന്‍ കളരിയില്‍ പ്രവചനാതീതമായ പോരാട്ടവുമായി ഷൈലജയും ഷാഫിയും!തിരിച്ചു പിടിക്കുമോ എല്‍ഡിഎഫ്?

ഇരുട്ടും കണ്ണിന് കഴ്ചകുറവുമുള്ളതിനാൽ മദൃപിക്കുവാൻ എന്ന വൃാജേന എത്തിയ മോഷ്ടാവ് മധൃവയസ്ക്കന്റെ അടുത്തെത്തി ബാഗ് അപഹരിച്ചത് അറിയാനും വൈകി. ഉടൻ പുറത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞു. ബാഗിനുള്ളിൽ വിലപ്പെട്ട രേഖകളും പണവും മൊബൈൽ ഫോണുമുണ്ടായിരുന്നു.

കോട്ടയം ഈസ്ററ് പോലീസിൽ പരാതി നല്കിയെങ്കിലും മോഷ്ടാവിനെ കുറിച്ച് തുമ്പൊന്നും ഇതുവരെയും ലഭിച്ചില്ലന്നാണ് അറിയാൻ കഴിഞ്ഞത്.
കെഎസ് ആർടിസി ബസ്റ്റാന്റിന്റെ സമീപത്തായതിനാൽ അർക്കാഡിയ ബാറിൽ സാമാനൃം നല്ല തിരക്കാണ്.

മദൃപിക്കാൻ എത്തുന്നവരുടെ കൂട്ടത്തിൽ ക്രിമിനലുകളും മേഷ്ടാക്കളും നിരവധി എത്തുന്നുണ്ടന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. മോഷണം നടത്തി വളരെ വേഗത്തിൽ സ്റ്റാന്റിലെത്തി കടന്ന് കളയാനുള്ള സുവർണ്ണാവസരമാണ് ഇവിടേക്ക് മോഷ്ടാക്കളെ ആകർഷിക്കുന്നത്.

മേഷ്ടാക്കളുടെ ശലൃം വർധിച്ചിട്ടും മുന്നറിയിപ്പുകൾ നല്കാനോ ബാറിനുള്ളിലെ കനത്ത ഇരുട്ട് മാറ്റാനോ നടപടി സ്വീകരിക്കുന്നില്ലന്നും പരാതിയുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments