Monday, July 8, 2024
spot_imgspot_img
HomeCrime News15കാരിയെ ന്ധുവീട്ടില്‍ കണ്ടു പരിചയമായി, പ്രണയം നടിച്ച്‌ കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച്‌ പീഡനം; 20കാരന്‍ പിടിയില്‍

15കാരിയെ ന്ധുവീട്ടില്‍ കണ്ടു പരിചയമായി, പ്രണയം നടിച്ച്‌ കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച്‌ പീഡനം; 20കാരന്‍ പിടിയില്‍

കൊല്ലം: ചടയമംഗലത്ത് പ്രണയം നടിച്ചു പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്.rape in kollam

കഴിഞ്ഞ ഓണത്തിന് ചടയമംഗലത്തുള്ള ബന്ധു വീട്ടില്‍ എത്തിയപ്പഴാണ് വർക്കല സ്വദേശിയായ പെണ്‍കുട്ടിയെ ശ്രീരാജ് പ്രണയം നടിച്ച്‌ വശത്താക്കിയതെന്നും പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടരുകയായിരുന്നു. പിന്നാലെ ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.

കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിൽ എത്തിയ പെണ്‍കുട്ടിയെ ശ്രീരാജ് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തില്‍ യുവാവിനെ ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments