Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsരാജ്യസഭ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം: സിപിഐക്കും കേരള കോൺഗ്രസിനും സീറ്റ് : ജോസ് കെ മാണി...

രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം: സിപിഐക്കും കേരള കോൺഗ്രസിനും സീറ്റ് : ജോസ് കെ മാണി സ്ഥാനാര്‍ത്ഥി ആയേക്കും


തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും.rajya sabha seats kerala congress m and cpi

കേരള കോൺഗ്രസ് എമ്മിന് വേണ്ടി വീണ്ടും ജോസ് കെ മാണി രാജ്യസഭയിലേക്ക് എത്തുമെന്ന് ഉറപ്പായി.

സിപിഐയും കേരള കോൺഗ്രസും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം തീരുമാനിച്ചത്.

അതേസമയം കേരള കോൺഗ്രസ് എം സീറ്റ് കിട്ടിയില്ലെങ്കിൽ യുഡിഎഫിലേക്ക് ചേക്കേറുമോയെന്ന ആശങ്കയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതിൽ ആർജെഡി മുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ചു. സിപിഐ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥിയെ തീരുമാനിക്കാൻ സിപിഐ എക്സിക്യൂട്ടീവ് തിരുവനന്തപുരത്ത് ചേരുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments