Monday, July 8, 2024
spot_imgspot_img
HomeNewsജോഡോ യാത്രകളിലൂടെ ജന ഹൃദയങ്ങളില്‍ ഇടം നേടി; മോദി വരാണസിയിൽ നേടിയ ഭൂരിപക്ഷത്തിന്‍റെ ഇരട്ടിയിലധികം സ്വന്തമാക്കി...

ജോഡോ യാത്രകളിലൂടെ ജന ഹൃദയങ്ങളില്‍ ഇടം നേടി; മോദി വരാണസിയിൽ നേടിയ ഭൂരിപക്ഷത്തിന്‍റെ ഇരട്ടിയിലധികം സ്വന്തമാക്കി രാഹുൽ ഗാന്ധി, വയനാട്ടിലും റായ്ബറേലിയും ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു

തിരുവനന്തപുരം: ബിജെപിയുടെ വിജയത്തിന്റെ നിറം മങ്ങലിന് കാരണക്കാരനായി തിളങ്ങുകയാണ് രാഹുല്‍ ഗാന്ധി.Rahul Gandhi won more than twice the majority that Modi won in Varanasi

ജോഡോ യാത്രകളിലൂടെ ജന ഹൃദയങ്ങളില്‍ ഇടം നേടി. തെരഞ്ഞെടുപ്പ് കാലത്ത് വമ്പന്‍ പ്രചാരണങ്ങള്‍, ജനക്കൂട്ടം,കയ്യടി നേടിയ പ്രസംഗങ്ങള്‍ എല്ലാം രാഹുല്‍ കൊണ്ഗ്രസ്സിനെ തിരികെക്കൊണ്ട് വരുന്നതിന്റെ സൂചനകളായിരുന്നു.

കഴിഞ്ഞ തവണ ഒരു മണ്ഡലത്തിൽ പരാജയപ്പെട്ട രാഹുൽ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പൻ ജയമാണ് സ്വന്തമാക്കിയത്. വയനാട്ടിലും റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു.

അതായത് മോദി വരാണസിയിൽ നേടിയ ഭൂരിപക്ഷത്തിന്‍റെ ഇരട്ടിയിലധികം വയനാട്ടിലും റായ്ബറേലിയും രാഹുൽ സ്വന്തമാക്കി. മോദിക്ക് ഒന്നര ലക്ഷത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണആറു ലക്ഷം ഭൂരിപക്ഷം നേടിയിടത്താണ് മോഡിക്ക് ഇത്തവണ ഇത്രയും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments