Monday, July 8, 2024
spot_imgspot_img
HomeNewsIndiaപ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മണി മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാവുന്നതാണ്.

പ്ലസ്ടു വിഭാഗത്തിൽ ആകെ 4,41,120 വിദ്യാര്‍ഥികളാണ് കഴിഞ്ഞ അധ്യയന വർഷത്തിൽ പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

അതേസമയം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 പേരും ചേർന്ന് ആകെ 29,300 പേരാണ് പരീക്ഷ എഴുതിയത്.

ഹയര്‍ സെക്കന്‍ഡറി ഫലം അറിയാൻ; www.keralaresults.nic.in

www.prd.kerala.gov.in,

www.result.kerala.gov.in

www.examresults.kerala.gov.in,

www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

മാത്രമല്ല പരീക്ഷ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ യൂം അറിയാനാകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments