Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് പി സി തോമസ് ; ലോക് സഭാ തെരഞ്ഞെടുപ്പിൽ...

കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് പി സി തോമസ് ; ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ താല്പര്യവുമായി കൂടുൽ നേതാക്കൾ

കോട്ടയം: കോണ്‍ഗ്ര സുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിയാകാൻ താല്‍പര്യമറിയിച്ച്‌ കൂടുതല്‍ നേതാക്കള്‍ രംഗത്ത്.PC Thomas is interested in contesting as a UDF candidate in Kottayam

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു. പിജെ ജോസഫുമായി ലയിക്കുമ്ബോള്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ധാരണയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പിജെ ജോസഫോ ഫ്രാൻസിസ് ജോർജോ മോൻസ് ജോസഫോ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിയാകണമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കെയാണ് പിസി തോമസ് മനസ് തുറക്കുന്നത്. കോട്ടയം കേരളാ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമാണ്.

ഫ്രാൻസീസ് ജോർജാണോ താനാണോ, ആര് സ്ഥാനാർഥിയാകണമെന്ന് പിജെ ജോസഫാണ് തീരുമാനിക്കേണ്ടത്. ആര് സ്ഥാനാർഥിയായലും പിന്തുണക്കും. ലയനസമയത്ത് രാജ്യസഭാ സീറ്റ് എന്നത് പല പല ധാരണകളില്‍ ഒന്നായിരുന്നു.

ബ്രാക്കറ്റ് ഇല്ലാത്ത കേരളാ കോണ്‍ഗ്രസ് പാർടിയാണ് തന്‍റേതെന്നും പി സി തോമസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments