Friday, July 5, 2024
spot_imgspot_img
HomeLifestyleആള് ഇത്തിരി ഫാഷൻ ആണേലും നാട്ടിലും കിട്ടും; പാഷൻ ഫ്രൂട്ടിന് ഇത്രയും ഗുണങ്ങളോ? കേട്ടപ്പോൾ ഞാൻ...

ആള് ഇത്തിരി ഫാഷൻ ആണേലും നാട്ടിലും കിട്ടും; പാഷൻ ഫ്രൂട്ടിന് ഇത്രയും ഗുണങ്ങളോ? കേട്ടപ്പോൾ ഞാൻ ഞെട്ടി മാമ

ഇന്ത്യയിൽ പൊതുവായി കൃഷ്ണ ഫലം എന്നറിയപ്പെടുന്ന ഗ്രാനഡില്ല അഥവാ പാഷൻ ഫ്രൂട്ട് ചെടി ബ്രസീൽ, പരാഗ്വേ, അർജന്റീന എന്നിവിടങ്ങൾ സ്വദേശമായ വള്ളിച്ചെടിയുടെ വിഭാഗത്തിൽ പെടുന്ന ഒരു സസ്യമാണ്. നൂറിലേറെ തരങ്ങളുള്ള പാഷൻ പുഷ്പത്തിൽ നിന്നാണ് ഈ പഴത്തിന് അതിന്റെ പുഷ്പത്തിന്റെ പേര് നൽകിയിരിക്കുന്നത്.passion fruit benifits news

പാഷൻ ഫ്രൂട്ട് ഒരുതരം സരസഫലമാണ്. നല്ല സുഗന്ധവും ഒരുപാട് വിത്തുകളുമുള്ള ഈ പഴത്തിന് മധുരവും പുളിയും ചേർന്ന രുചിയാണുള്ളത്. പർപ്പിൾ നിറത്തിലുള്ളത് മുതൽ മഞ്ഞ, സ്വർണ്ണ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ട് ഇനങ്ങളും കാവേരി പോലുള്ള സങ്കരയിനങ്ങളുമുണ്ട് ഇവയ്ക്ക്.

ഇതിന്റെ പഴം മാത്രമല്ല, ഇലയും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ് ഇതിന്റെ ഇലകള്‍. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം. പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

passionfruit and its benefits

പാഷന്‍ ഫ്രൂട്ടിന് രണ്ടു തരം ഇലകളുണ്ട്. മൂന്നു വശങ്ങളുള്ള ഇലയും വട്ടയിലയും ഇതില്‍ ഉണ്ടാകുന്നു. ഇതു കൊണ്ട് പ്രമേഹ മരുന്നുണ്ടാക്കാന്‍, തളിരില 5 എണ്ണം, മൂത്ത ഇലയെങ്കില്‍ 3 എണ്ണമാണ് വേണ്ടത്. ഏതു തരം ഇലകളും ഉപയോഗിയ്ക്കാം.തളിരില കൂടുതല്‍ ഗുണകരമാണ്.

ഇതിനായി ഒരു ലിറ്റര്‍ വെള്ളം വേണം. വെളളം പാത്രത്തില്‍ ഒഴിച്ച് ഇതിലേയ്ക്ക് ഇല ഇട്ടു കൊടുക്കുക. ഇത് കുറഞ്ഞ തീയില്‍ തിളപ്പിപ്പെടുക്കുക. വെളളം പച്ചനിറം ആകുന്നതു വരെ ഈ വെള്ളം തിളപ്പിയ്ക്കാം. പിന്നീ്ട ഇതു വാങ്ങി വയ്ക്കാം. വിവിധ ആരോഗ്യാവസ്ഥകള്‍ക്ക് ഇത് പ്രത്യേക രീതിയില്‍ വേണം, ഉപയോഗിയ്ക്കാന്‍. 

ഇനി കൊളസ്‌ട്രോളിന് മരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു ചേര്‍ത്ത് ഇത് കുടിയ്ക്കാം. മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ കുടിച്ചാല്‍ മതിയാകും. ഉറക്കമില്ലായ്മയാണെങ്കില്‍ ഇതില്‍ ചെറുതേന്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്തിളക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം.

വെള്ളത്തിന്റെ ചൂട് പൂര്‍ണമായും മാറിയ ശേഷം തേന്‍ ചേര്‍ക്കുക. ഇൗ പ്രത്യേക വെള്ളം കുടിയ്ക്കുന്നത് കാഴ്ചശക്തി കൂടുന്നതിനും സഹായിക്കുന്നു. ഇതിലെ വൈറ്റമിന്‍ എ ആണ് ഈ ഗുണം നല്‍കുന്നത്.

1. പാഷന്‍ ഫ്രൂട്ട് ശരീരത്തിലെ നാഡീ ഞരമ്പുകള്ക്ക് വിശ്രമം നല്‍കുന്നു.

2. പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.

3. മലബന്ധ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.

4. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മര്ദ്ദദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.

passionfruit and its benefits

5. ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു

6. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു.

7. ശ്വാസ കോശ രോഗികൾക്കു് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

8. ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും.

9. വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവര്ത്തി ക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments