Thursday, July 25, 2024
spot_imgspot_img
HomeLifestyleതലമുടിയുടെ പ്രശ്നങ്ങൾ പമ്പ കടക്കണോ : കറിവേപ്പില കൊണ്ട് ഒന്നാന്തരം ഹെയർ ഓയിൽ ഇതാ

തലമുടിയുടെ പ്രശ്നങ്ങൾ പമ്പ കടക്കണോ : കറിവേപ്പില കൊണ്ട് ഒന്നാന്തരം ഹെയർ ഓയിൽ ഇതാ

ഇന്ന് മുടി കൊഴിച്ചിലും മുടിയുടെ കട്ടി പോകലും മിക്കവരുടെയും പ്രശ്‌നമാണ്. ഇതിനായി പലതരം എണ്ണകളും ക്രീമുകളും ചികിത്സകളും എടുക്കുന്നവരുണ്ട്. എന്നാൽ ശരിയായ സംരക്ഷണത്തിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കട്ടിയുള്ള മുടി നമുക്ക് സ്വന്തമാക്കാനും സാധിക്കും.curry leaves hair oil

വീട്ടിൽ തന്നെ തലമുടിയുടെ ആരോഗ്യത്തിനും മുടി കൊഴിയാതിരിക്കുന്നതിനും ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികളുണ്ട്. അതിനു സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. മിക്ക വീടുകളിലും കാണുവാൻ കഴിയുന്ന കറിവേപ്പില ഉപയോഗിച്ച് എങ്ങനെ നമുക്ക് തലമുടി കൊഴിച്ചിൽ തടയാനുള്ള എണ്ണ തയാറാക്കാമെന്നു നോക്കാം.

ആവശ്യമുള്ളവ
കറിവേപ്പില – ഒരു കപ്പ്
വെളിച്ചെണ്ണ – ഒരു കപ്പ്

  • അഴുക്കുകളും പൊടിയും നീക്കം ചെയ്ത കറിവേപ്പില നന്നായി കഴുകി ഉണക്കിയെടുക്കുക. ഒട്ടും തന്നെയും ജലാംശമുണ്ടാകരുത് കറിവേപ്പിലയിൽ.
  • തലമുടിയ്ക്കു ചേരുന്ന എണ്ണ തെരഞ്ഞെടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരം ഒലിവ് ഓയിലോ ബദാം ഓയിലോ ഒക്കെ ഉപയോഗിക്കാം.

ഒരു പാനിലേയ്ക്ക് എണ്ണയൊഴിച്ചതിനു ശേഷം ചെറു തീയിൽ ചൂടാക്കുക. തീ കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. എണ്ണ നന്നായി ചൂടായതിനു ശേഷം കറിവേപ്പില ചേർത്തുകൊടുക്കാവുന്നതാണ്. ചെറുതീയിൽ പത്തു മുതൽ പതിനഞ്ചു മിനിട്ടു വരെ വെക്കണം. ഇടയ്ക്കിടെ ഇളക്കികൊടുക്കാൻ മറക്കരുത്. ശേഷം, അടുപ്പിൽ നിന്നും മാറ്റി തണുക്കാനായി വെക്കാം.

എണ്ണ തണുത്തു കഴിയുമ്പോൾ കറിവേപ്പില എണ്ണയിൽ നിന്നും മാറ്റാവുന്നതാണ്. ഈ എണ്ണ തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ചതിനു ശേഷം നന്നായി മസാജ് ചെയ്യണം. ശേഷം അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് മുടിയിൽ നിന്നും എണ്ണ കഴുകി കളയാം. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഈ എണ്ണ ഉപയോഗിക്കാൻ സാധിച്ചാൽ തലമുടി കൊഴിയുന്നത് പൂർണമായും തടയാം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments