Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsപോലീസുകാരനെ കാറിടിപ്പിച്ച്‌ വീഴ്ത്തി കൊല്ലാൻശ്രമം; കാറോടിച്ച 19-കാരൻ പിടിയില്‍

പോലീസുകാരനെ കാറിടിപ്പിച്ച്‌ വീഴ്ത്തി കൊല്ലാൻശ്രമം; കാറോടിച്ച 19-കാരൻ പിടിയില്‍

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ഇടിച്ചു തെറിപ്പിച്ച്‌ കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍. പട്ടാമ്ബിയില്‍ നിന്നാണ് കാര്‍ ഓടിച്ചിരുന്ന അലന്‍ എന്ന 19 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.palakkad police officer injured in routine night inspection updates.

തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പട്ടാമ്ബിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. അലന്‍ പോയ വാഹനത്തിന്റെ റൂട്ടുകള്‍ പൊലീസ് ട്രാക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അലന്റെ ഒളിവിടത്തിലെത്തിയത്. ഇയാളെ തൃത്താല പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.

അതേസമയം അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്‌റ്റേഷനിലെ എസ്‌ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് അലന്‍ കടന്നുകളഞ്ഞത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments