Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsമുറുക്ക് തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

മാവേലിക്കര: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയില്‍ പടീറ്റതില്‍ വിജേഷ്-ദിവ്യദാസ് ദമ്ബതികളുടെ മകൻ വൈഷ്ണവ് (ഒന്നരവയസ്) ആണ് മരിച്ചത്. one year old dies food struck in throat

ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഈ സമയം ദിവ്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിജീഷ് മരപ്പണിക്കാരനാണ്. അദ്ദേഹം ജോലിയുടെ ആവശ്യത്തിനായി പാലക്കാട് പോയിരിക്കുകയായിരുന്നു.

കുട്ടി സ്വയം മുറുക്കെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. സഹോദരി: വൈഗ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments