Monday, July 8, 2024
spot_imgspot_img
HomeNews'സട്രോങ് റൂമിന് സമീപം അഞ്ജാതൻ,സിസിടിവി ക്യാമറകള്‍ ഓഫാക്കാൻ ശ്രമം';ഇവിഎം സുരക്ഷയില്‍ ഗുരുതര വീഴ്ച്ചയെന്ന് ആരോപണവുമായി എൻസിപി

‘സട്രോങ് റൂമിന് സമീപം അഞ്ജാതൻ,സിസിടിവി ക്യാമറകള്‍ ഓഫാക്കാൻ ശ്രമം’;ഇവിഎം സുരക്ഷയില്‍ ഗുരുതര വീഴ്ച്ചയെന്ന് ആരോപണവുമായി എൻസിപി

മുംബൈ: ഇവിഎം സുരക്ഷയില്‍ ഗുരുതര വീഴ്ച്ചയെന്ന് എൻസിപി. അഹമ്മദ് നഗറിലെ എൻസിപി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥി നിലേഷ് ലങ്കെയാണ് ആരോപണവുമായി രംഗത്തെത്തിയത്.NCP alleges serious failure in EVM security

അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതൻ എത്തിയെന്നും ഇയാള്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. തൃതല സുരക്ഷാ സംവിധാനം ഉണ്ടായിട്ടും വീഴ്ച്ച സംഭവിച്ചുവെന്നും പാർട്ടി പ്രവർത്തകരാണ് ഇയാളെ തടഞ്ഞതെന്നും നിലേഷ് ലാങ്കെ പറഞ്ഞു.

സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു.

എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് സുപ്രിയ സുലേയും ആരോപിച്ചിരുന്നു. മഹാരാഷ്ടയില്‍ ഒരൊറ്റ എൻ സി പി മാത്രമേ ഉളളൂവെന്ന് പറഞ്ഞ സുപ്രിയ ബാരാമതിയില്‍ നടക്കുന്നത് കുടുംബങ്ങള്‍ തമ്മിലുളള പോരാട്ടമല്ലെന്നും സുനേത്രയുമായുളള മത്സരം രണ്ട് ആശയങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണെന്നും വിശദമാക്കി.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുമെന്നും സുപ്രിയ സുലേ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments