Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsമകൻറെ ബർത്ത്ഡേയ്ക്കിടയിൽ അമ്മയാണ് താരം: അടിപൊളി ഫോട്ടോഷട്ടുമായി നവ്യ നായർ;ചിത്രങ്ങൾ വൈറൽ

മകൻറെ ബർത്ത്ഡേയ്ക്കിടയിൽ അമ്മയാണ് താരം: അടിപൊളി ഫോട്ടോഷട്ടുമായി നവ്യ നായർ;ചിത്രങ്ങൾ വൈറൽ

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടനായിക നവ്യ നായർ മകൻറെ പിറന്നാൾ ആഡംബരമായി ആഘോഷിച്ചത് ഈ അടുത്തിടയ്ക്കാണ്. ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.Navya Nair with a cool photoshoot

നവ്യ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളൊക്കെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പിറന്നാൾ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നവ്യയുടെ ചിത്രങ്ങൾ മാത്രം ചേർത്തുവച്ചുകൊണ്ട് പുതിയൊരു പോസ്റ്റ് താരം പങ്കുവെച്ചിരിക്കുകയാണ്. മകൻറെ ബർത്ത് ഡേ ആഘോഷത്തിന് ശേഷം അമ്മയുടെ ഫോട്ടോഷൂട്ട് സെക്ഷൻ ആണ് പ്രേക്ഷകരെ ഇഷ്ടപ്പെടുന്നത്.

നിങ്ങളുടെ മകൻറെ ബർത്ത് ഡേ സെലിബ്രേഷൻ ആണ് എങ്കിൽ ഈ പോസ്റ്റുകൾ നിർബന്ധമാണ് എന്നായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളുടെ അടിക്കുറിപ്പ്. ഈ ചിത്രങ്ങൾ തന്റെ പ്രേക്ഷകർക്ക് വേണ്ടിയാണെന്നും പ്രേക്ഷകരെ ഒരിക്കലും ഞാൻ നിരാശപ്പെടുത്തില്ലെന്നും നവ്യ സമൂഹമാധ്യമത്തിലൂടെ എഴുതി.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വൈറൽ ആവുകയും പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ചിത്രത്തിന് താഴെ നിരവധി സെലിബ്രിറ്റികളാണ് കമന്റുകളുമായി വന്നിരിക്കുന്നത്. മകന് പിറന്നാളാശംസകൾ നൽകിക്കൊണ്ട് നിരവധി പേർ എത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments