Wednesday, July 3, 2024
spot_imgspot_img
HomeNewsകോട്ടയത്ത് കാണാതായ എസ്‌ഐ തിരിച്ചെത്തി; മാനസിക സമ്മര്‍ദംമൂലം മാറിനിന്നതാണെന്ന് മൊഴി

കോട്ടയത്ത് കാണാതായ എസ്‌ഐ തിരിച്ചെത്തി; മാനസിക സമ്മര്‍ദംമൂലം മാറിനിന്നതാണെന്ന് മൊഴി

കോട്ടയം: രണ്ടുദിവസമായി കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ തിരികെയെത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് മാറി നിന്നതെന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി. missing SI returned

രണ്ടുദിവസമായി ഗ്രേഡ് എസ്‌ഐ കെ രാജേഷിനെ കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അമ്മയുടെ ചികിത്സക്കായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായ ജോലികാരണം ഇദ്ദേഹം കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നെന്നാണ് വിവരം.

അതേസമയം മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ പിന്തുടരാന്‍ പൊലീസിനായിരുന്നില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments