Monday, July 8, 2024
spot_imgspot_img
HomeCrime Newsകളിക്കാൻ പോയ ഒമ്പതു വയസ്സുകാരി മടങ്ങിയെത്തിയില്ല; മൃതദേഹം കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ ഓടയില്‍ ;...

കളിക്കാൻ പോയ ഒമ്പതു വയസ്സുകാരി മടങ്ങിയെത്തിയില്ല; മൃതദേഹം കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ ഓടയില്‍ ; പ്രായപൂർത്തിയാവാത്ത 2 പേരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

പുതുച്ചേരി: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിലാണ് സോളൈ നഗറിലെ വീടിന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തിയത്.missing girl murder case in puduchery four arrest

കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വായ സ്ട്രാപ്പ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പെണ്‍കുട്ടിയെ കാണാതാകുന്നത് രണ്ടു ദിവസം മുമ്ബാണ് . സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ അടക്കം നാലു പേരെ മുതിയാല്‍പേട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശനിയാഴ്ച കൂട്ടുകാർക്കൊപ്പം കളിയ്ക്കാൻ വീടിന് പുറത്ത് പോയ പെണ്‍കുട്ടിയെയാണ് പിന്നീട് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും തിരഞ്ഞിട്ടും കാണാതിരുന്നതോടെ, ബന്ധുക്കള്‍ രാത്രി എട്ടുമണിയോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments