Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsഎന്താണ് 40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് ? ആനിയുടെ ചോദ്യത്തിന് മായയുടെ മാസ് റിപ്ലൈ

എന്താണ് 40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് ? ആനിയുടെ ചോദ്യത്തിന് മായയുടെ മാസ് റിപ്ലൈ

ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ നിന്ന താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും മാറിനിന്നുവെങ്കിലും പിന്നീട് ആറാട്ട് സിനിമയിലൂടെ മോഹൻലാലിന് ഒപ്പം തിരിച്ചെത്തി. maya opens up

ഇപ്പോഴിതാ നാല്പതുവയസ്സ് കഴിഞ്ഞിട്ടും എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ അനീസ് കിച്ചണിൽ പങ്കെടുക്കവെ മായ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുന്നത്.

പുസ്തകങ്ങൾ എന്റെ ജീവിതം തന്നെ എന്റെ ലൈഫ്‌സ്റ്റൈൽ തന്നെ മാറ്റിയിട്ടുണ്ട്. സ്വഭാവത്തിൽ പോലും മാറ്റങ്ങൾ കോൺ വന്നത് പുസ്തക വായന ആണ്- എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതമാണ്, അതുകൊണ്ടാണ് ജേര്ണലിസത്തിലേക്ക് തിരിയാതെ ഇരുന്നത്. മുഖത്തുനോക്കി എന്തും പറയുമായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്വഭാവത്തിൽ എനിക്ക് നല്ല മാറ്റമുണ്ട്- മായ പറയുന്നു.

ചേച്ചിക്ക് വിവാഹം കഴിക്കാൻ ഉള്ള സ്വാതന്ത്ര്യം എന്റെ വീട്ടിൽ കൊടുത്തിരുന്നു. എല്ലാത്തിനും ഉള്ള ഫ്രീഡം വീട്ടിൽ നമുക്ക് ഉണ്ടായിരുന്നു എന്ന് മായ പറയുമ്പോൾ താൻ എന്താണ് വിവാഹം കഴിക്കാഞ്ഞത് എന്ന ചോദ്യമാണ് ആനി ചോദിക്കുന്നത്. കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ.

ചേച്ചി വിവാഹം കഴിച്ചു എങ്കിൽ ചേച്ചി മറ്റൊരു വ്യക്തിയാണ്. ഞങ്ങളെ രണ്ടാളെയും രണ്ടു വ്യക്തികൾ ആയിട്ടാണ് പപ്പ കാണുന്നതും. എനിക്ക് എന്ത് വേണം എന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള പക്വത ഇപ്പോൾ ആയിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒരിക്കലും ആരും ഞാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് തിരക്കിയിട്ടില്ല. ഇത് നാട്ടുകാർക്ക് മാത്രമാണ് വിഷയം. ഞാൻ പിന്നെ നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് മുഖം കൊടുക്കാറില്ല- മായ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments