Monday, July 8, 2024
spot_imgspot_img
HomeNewsആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല;ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല;ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്തരത്തിലുളള സമരം പിൻവലിക്കണം. Rahul mankoottathil does not agree with the shoe throwing protest

ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതൽ തടങ്കൽ അവസാനിപ്പിച്ചാൽ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുരേന്ദ്രന് അസഹിഷ്ണുതയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ ശബ്ദമാണ്.

കൊടികളുടെ നിറത്തിൽ മാത്രമേ വ്യത്യാസമൊള്ളൂ. ജന സദസ്സ് എന്ന ആഢംബര പരിപാടിയിൽ എത്രയധികം പ്രശ്നങ്ങൾ നടക്കുന്നു. എവിടെയെങ്കിലും കെ സുരേന്ദ്രനെ കാണാൻ കഴിഞ്ഞോ എന്നും രാഹുൽ മാങ്കൂ‌ട്ടത്തിൽ ചോദിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments