Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsമഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല, എന്നാൽ ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ട് ; കോസ്‌മെറ്റോളജിസ്റ്റിന്റെ വെളിപ്പെടുത്തലുകൾ...

മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല, എന്നാൽ ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ട് ; കോസ്‌മെറ്റോളജിസ്റ്റിന്റെ വെളിപ്പെടുത്തലുകൾ വൈറൽ ആകുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്.Manju Warrier has not had plastic surgery but has done these things

സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു.

മഞ്ജുവിന് വന്ന മാറ്റം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. നടി കോസ്‌മെറ്റിക് സര്‍ജറികളും സ്‌കിന്‍ ലൈറ്റനിംഗ് ട്രീറ്റ്‌മെന്റുകളും ചെയ്തിട്ടുണ്ടെന്നാണ് ഉയര്‍ന്ന വരുന്ന വാദം. എന്നാല്‍ ഈ വാദത്തെ എതിര്‍ക്കുന്നവരുമുണ്ട്. മുഖ സൗന്ദര്യത്തിനപ്പുറം മനസിന്റെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മഞ്ജു വാര്യര്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ മഞ്ജുവിന്റെ മാറ്റം വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു കോസ്‌മെറ്റോളജിസ്റ്റ് പങ്കുവെച്ച വീഡിയോയാണ് ഇതിന് കാരണമായത്. എന്റെ അഭിപ്രായത്തില്‍ മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല. അതേസമയം നോണ്‍ സര്‍ജിക്കലായ ബോടോക്‌സ്, ഫില്ലേര്‍സ്, ത്രെഡ്‌സ് ലിഫ്റ്റ് എന്നിവ യുവത്വം നിലനിര്‍ത്താന്‍ ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ തന്നെ സംബന്ധിച്ച് മഞ്ജു വാര്യരുടെ സൗന്ദര്യം നാച്വറലാണെന്നാണ് കോസ്‌മെറ്റോളജിസ്റ്റ് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. മൂക്കിന്റെയം താടിയെല്ലിന്റെയും ചുണ്ടിന്റെയും ആകൃതികളില്‍ വ്യത്യാസം വന്നിട്ടില്ലെന്നും കോസ്‌മെറ്റോളജിസ്റ്റ് ചൂണ്ടിക്കാട്ടി.

പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത് നിരവധി പേരാണ്. മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പലരും കമന്റ് ചെയ്തു. അതേസമയം സ്‌കിന്‍ ലൈറ്റ്‌നിംഗും ബോടോക്‌സ് കുത്തിവെപ്പും നടി ചെയ്തിരിക്കാം എന്ന അഭിപ്രായങ്ങളും വന്നു.

യുവത്വത്തോടെ ഇരിക്കുന്നു എന്ന പ്രശംസകളില്‍ തനിക്ക് സന്തോഷം തോന്നിയിട്ടില്ലെന്ന് മുമ്പൊരിക്കല്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കേള്‍ക്കാനാണ് ഇഷ്ടം. മുഖത്ത് ചുളിവുകള്‍ വരുന്നതൊക്കെ സ്വാഭാവികമാണെന്നും മഞ്ജു അന്ന് ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments