Monday, July 8, 2024
spot_imgspot_img
HomeNewsIndiaഈസ്റ്റര്‍ ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ച്‌ മണിപ്പൂര്‍; സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഉത്തരവ്,പ്രതിഷേധം

ഈസ്റ്റര്‍ ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ച്‌ മണിപ്പൂര്‍; സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഉത്തരവ്,പ്രതിഷേധം

മണിപ്പുർ: ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കി. Manipur has declared Easter Sunday as a working day

ഈസ്റ്റർ ദിനമായ മാർച്ച്‌ 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകളും പ്രവര്‍ത്തിക്കണം. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച്‌ ഉത്തരവിട്ടത്.

സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സർക്കാർ ഓഫീസുകള്‍, കോർപറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഗവർണറുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ഓർമപുതുക്കുന്ന ദിനമാണ് ഈസ്റ്റർ. ക്രൈസ്തവ വിശ്വാസികള്‍ പ്രധാനമായി കാണുന്ന ഈസ്റ്റർ ദിവസം പ്രവൃത്തിദിനമാക്കിയതില്‍ ക്രിസ്ത്യാനികള്‍ ഏറെയുള്ള മണിപ്പൂരില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സാമ്ബത്തികവർഷത്തിന്റെ അവസാന ദിനങ്ങളില്‍ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂർത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments