Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsഫോണെന്ന് കരുതി ഉറക്കത്തില്‍ കയ്യിലെടുത്തത് വിഷപ്പാമ്പിനെ; രക്ഷ തലനാരിഴയ്ക്ക്

ഫോണെന്ന് കരുതി ഉറക്കത്തില്‍ കയ്യിലെടുത്തത് വിഷപ്പാമ്പിനെ; രക്ഷ തലനാരിഴയ്ക്ക്

മാന്നാർ: ഫോണ്‍ ആണെന്ന് കരുതി ഉറക്കത്തിൽ മാന്നാർ സ്വദേശി കയ്യിലെടുത്തത് വിഷപ്പാമ്പിനെ. തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ കുരട്ടിക്കാട് മൂശാരിപ്പറമ്ബില്‍ കെ എം ഹസനാണ് പമ്ബില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.man who took a poisonous snake

ഹസൻ കയ്യിലെടുത്തത് മോതിര വളയൻ പാമ്ബാണ്. മുറിയിലെ ചൂട് കാരണം സിറ്റൗട്ടില്‍ കിടക്കുമ്ബോഴാണ് സംഭവം.

ഉറക്കത്തിനിടെ രാത്രിയില്‍ റിങ് ചെയ്ത മൊബൈല്‍ ഫോണിനു പകരം വിഷപ്പാമ്ബിനെ കൈയിലെടുത്തയാള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയില്‍ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയില്‍ അബദ്ധം സംഭവിച്ചത്.

രാത്രി പതിനൊന്ന് മണിയോടെ റിങ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈല്‍ ഫോണിനു പകരം പാമ്ബിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോള്‍ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്ബാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടൻ തന്നെ ഹസൻ പേടിയോടെ വലിച്ചെറിഞ്ഞ പാമ്ബ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ഉഗ്രവിഷമുള്ള ഈ പാമ്ബ് വെള്ളിക്കെട്ടൻ, ശംഖുവരയൻ എന്നീ പേരിലും അറിയപ്പെടാറുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments