Monday, July 8, 2024
spot_imgspot_img
HomeCrime Newsസംഘർഷ മരണം തുടർക്കഥയായി സംസ്ഥാനം; കത്തികുത്തിൽ യുവാവിന് ദാരുണാന്ത്യം

സംഘർഷ മരണം തുടർക്കഥയായി സംസ്ഥാനം; കത്തികുത്തിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാലാരിവട്ടത്ത് തമ്മിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ഒരാള്‍ മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത് എന്നയാളെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്നു. അപകടനില തരണം ചെയ്യ്തു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഈ പ്രദേശത്തെ യുവാക്കൾ തമ്മിൽ ദിവസങ്ങളായി സംഘർഷം നിലനിന്നിരുന്നു. സംഘർഷത്തിലേക്കും അക്രമത്തിലേക്കും നയിച്ച സാഹചര്യം എന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments