Monday, July 8, 2024
spot_imgspot_img
HomeCrime Newsതട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രതി; ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞത് ബോധം നഷ്ടമായെന്ന്...

തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രതി; ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞത് ബോധം നഷ്ടമായെന്ന് തോന്നിയപ്പോള്‍; പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

തിരുവനന്തപുരം: : പേട്ടയില്‍ കിടന്നുറങ്ങിയ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി.man tried to rape child in thiruvanathapuram

ഇന്ന് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനേയും എടുത്ത് ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിന്‍ വന്നപ്പോഴാണ് പൊന്തക്കാട്ടിലേക്ക് എടുത്ത് ചാടിയതെന്നാണ് പ്രതി ഹസന്‍കുട്ടിയുടെ മൊഴി.

അതേഅസമയം വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞില്ല. കുഞ്ഞിനെ തട്ടികൊണ്ടുപോയ സമയത്ത് ഹസ്സന്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളും കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംഭവശേഷം തമ്ബാനൂരിലെത്തിയാണ് ഹസന്‍കുട്ടി രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കും അവിടെ നിന്ന് പഴനിയിലേക്കും പോയെന്നാണ് ഹസന്‍കുട്ടിയുടെ മൊഴി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments