Wednesday, July 3, 2024
spot_imgspot_img
HomeCrime Newsകുഞ്ഞ് ആണോ പെണ്ണോ….. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ പോകുന്നുവെന്ന് പുരോഹിതൻ;ലിംഗനിർണയം നടത്താൻ ഭാര്യയുടെ വയറിൽ...

കുഞ്ഞ് ആണോ പെണ്ണോ….. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ പോകുന്നുവെന്ന് പുരോഹിതൻ;ലിംഗനിർണയം നടത്താൻ ഭാര്യയുടെ വയറിൽ അരിവാളുകൊണ്ട് വെട്ടി യുവാവ് :ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ലഖ്‌നൗ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. ഉത്തര്‍പ്രദേശിലാണ് സംഭവം.Man slits open 8-month pregnant wife’s womb to check baby’s gender, gets life imprisonment,in UP

ബുദൗണിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള പന്നലാല്‍ (46) ആണ് ശിക്ഷിക്കപ്പെട്ടത്. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സൗരഭ് സക്‌സേനയാണ് ശിക്ഷ വിധിച്ചത്.

2020 സെപ്റ്റംബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഇയാളുടെ ഭാര്യ അനിത ദേവിയെ പന്നലാല്‍ അരിവാള്‍ കൊണ്ടാണ് ആക്രമിച്ചത്. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്ന് ഒരു പുരോഹിതന്‍ പറഞ്ഞതിന് പിന്നാലെയാണ് ഇയാളുടെ കൊടും ക്രൂരത.

അനിതയെ ബുദൗണ്‍ പോലീസ് തക്ക സമയത്ത് ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അനിതയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 313 വകുപ്പുകള്‍ പ്രകാരമാണ് പന്നലാലിനെതിരെ പോലീസ് കേസെടുത്തത്. 2021-ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് നിയമത്തോട് യാതൊരു ഭയവുമില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഒപ്പം 50,000 രൂപ പിഴശിക്ഷയും കോടതി വിധിച്ചു. ഒരു വ്യക്തിക്കെതിരായ കുറ്റകൃത്യം മാത്രമല്ല ഇത്, മറിച്ച്‌ സമൂഹത്തിന് കൂടെ എതിരാണെന്ന് പരിഗണിച്ചായിരുന്നു കോടതിവിധി.

പന്നലാലിന്റേയും അനിതയുടേയും വിവാഹം നടന്നത് 25 വര്‍ഷം മുമ്ബായിരുന്നു. ഈ കാലയളവില്‍ അനിത അഞ്ച് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ പന്നലാലിന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. ആറാം തവണയും അനിത ഗര്‍ഭിണിയായപ്പോഴാണ് ഗ്രാമത്തിലെ മുഖ്യപുരോഹിതനെ ഇയാള്‍ സമീപിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments