Monday, July 8, 2024
spot_imgspot_img
HomeNewsInternationalലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരെ ആക്രമണം നടത്തിയ പ്രതി ഡൽഹിയിൽ നിന്നും അറസ്റ്റിലായി

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരെ ആക്രമണം നടത്തിയ പ്രതി ഡൽഹിയിൽ നിന്നും അറസ്റ്റിലായി

കഴിഞ്ഞ വർഷം മാർച്ചിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്ത് നടന്ന ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തിരുന്നു. യുകെയിലെ ഹൗൺസ്ലോ സ്വദേശിയായ ഇന്ദ്രപാൽ സിംഗ് ഗബ്ബയാണ് അറസ്റ്റിലായത്.

ഹൈക്കമ്മീഷനു മുന്നിലെ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. ഖാലിസ്ഥാൻ അനുകൂല പ്രവർത്തകൻ അമൃതപാൽ സിങ്ങിനെതിരായ പഞ്ചാബ് പൊലീസിൻ്റെ നടപടിക്കെതിരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിലാണ് പ്രധിഷേധം നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എൻഐഎ അറിയിച്ചു.

2023 മാർച്ച് 22 ന് ലണ്ടനിൽ നടന്ന പ്രതിഷേധത്തിനിടെ യുണൈറ്റഡ് കിംഗ്ഡത്തിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന ഗാബയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്തതായി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments