Wednesday, July 3, 2024
spot_imgspot_img
HomeNewsInternationalഅയർലണ്ടിൽ പ്രസവത്തെ തുടർന്ന് മലയാളി നഴ്‌സ് മരിച്ചു

അയർലണ്ടിൽ പ്രസവത്തെ തുടർന്ന് മലയാളി നഴ്‌സ് മരിച്ചു

അയർലണ്ടിൽ മലയാളി നഴ്‌സ് പ്രസവത്തെ തുടർന്ന് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ മരിച്ചത്. രണ്ടാമത്തെ മകൻ ജനിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം അവർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. നവജാതശിശുവിൻ്റെ ജീവൻ അപായമൊന്നുമില്ല.

സ്റ്റെഫി ബൈജു കെറി ജനറൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.ലിമെറിക്ക് കൗണ്ടിയിലെ ആബിഫില്ലിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ചീരാല്‍ കരുവാലിക്കുന്ന് കരവട്ടത്തിന്‍കര ബൈജു സ്‌കറിയയാണ് ഭർത്താവ്. മക്കൾ – ജോഹാൻ, ജുവാൻ. സ്റ്റെഫിയുടെ മാതാപിതാക്കളായ ഔസേപ്പും എൽസിയും ഇപ്പോൾ അയർലൻഡിൽ ഉണ്ട്. കെറി ഇന്ത്യൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments