Monday, July 8, 2024
spot_imgspot_img
HomeNRIGulfസ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ നഫീസ മന്‍സിലില്‍ ഫസല്‍ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫര്‍സാനാണ് (13) മരിച്ചത്. ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.malayali student died in sharja

ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഫര്‍സാന് ശക്തമായ തലവേദന അനുഭവപ്പെടുകയും കിടക്കയിലേക്ക് വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച അന്ത്യം സംഭവിച്ചു.

തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. പിതാവ്: ഫസല്‍ നബി, മാതാവ്: ഷൈദ, സഹോദരി: നൗറിന്‍ നഫീസ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments