Monday, July 8, 2024
spot_imgspot_img
HomeNewsയുകെയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

യുകെയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

യുകെയി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കുംബ്രിയായിലെ വൈറ്റ്ഹാവനില്‍ താമസിക്കുന്ന കോഴിക്കോട് മരുതോങ്കര സ്വദേശി നോബിള്‍ ജോസ് (42) ആണ് വിടപറഞ്ഞത്. നോബിളിനെ രാവിലെ വിളിച്ചിട്ടും ഉണരാതെ കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.malayali man passed away in uk

നോബിളിന് രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ സാധാരണജീവിതം നയിച്ചു പോകുവായിരുന്നു
. കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

നോബിള്‍ ജോസ്, കോഴിക്കോട്, മരുതോങ്കരയില്‍, വള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. നാട്ടില്‍ സെന്റ് മേരീസ് ഫൊറോനായില്‍ ഇടവകാംഗമാണ്. വയനാട്ടില്‍, മാനന്തവാടി തുടിയന്‍ പറമ്പില്‍ കുടുംബാംഗമാണ് ഭാര്യ അജീന ജോസ് വെസ്റ്റ് കുംബര്‍ലാന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്സിങ്ങ് ജോലിക്കായി എട്ടു മാസം മുമ്പാണ് എത്തുന്നത്. നോബിളും മക്കളായ ജൊഹാന്‍ (12) അലീഷ (10) എന്നിവരും പിന്നീട് എത്തുകയായിരുന്നു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments