Monday, July 8, 2024
spot_imgspot_img
HomeNewsസൗദിയില്‍ മലയാളി നഴ്സ് മരിച്ചനിലയില്‍; റിന്റുമോള്‍ നാട്ടില്‍ നിന്നും മടങ്ങിപ്പോയത് കഴിഞ്ഞമാസം

സൗദിയില്‍ മലയാളി നഴ്സ് മരിച്ചനിലയില്‍; റിന്റുമോള്‍ നാട്ടില്‍ നിന്നും മടങ്ങിപ്പോയത് കഴിഞ്ഞമാസം

മേലാറ്റൂര്‍: മലയാളി നഴ്സ് സൗദി അറേബ്യയില്‍ അന്തരിച്ചു. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കല്‍ ജോസ് വര്‍ഗീസിന്റെയും മേരിക്കുട്ടിയുടെയും മകള്‍ റിന്റുമോള്‍ (28) ആണ് മരിച്ചത്.malayali nurse found dead in saudi arabia

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിൽ അവധിക്ക് പോയ റിൻറു മോൾ നവംബർ 13 നാണ് തിരിച്ചുവന്നത്.

ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാൻകിടന്ന യുവതിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സൗദി അറേബ്യയിലെ ഹഫര്‍ അല്‍-ബാത്തിനിലെ മെറ്റേണിറ്റി ആൻഡ് ചില്‍ഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.

ജോലി കഴിഞ്ഞശേഷം മുറിയിലെത്തിയ റിന്റു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

പിഞ്ചുകുഞ്ഞ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍; കൊലപാതകമെന്നു സംശയം; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments