Monday, July 8, 2024
spot_imgspot_img
HomeNewsലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് ഹോട്ടലില്‍വെച്ച് വെടിയേറ്റു : 10 വയസ്സുകാരിയുടെ നില ഗുരുതരം

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് ഹോട്ടലില്‍വെച്ച് വെടിയേറ്റു : 10 വയസ്സുകാരിയുടെ നില ഗുരുതരം

ലണ്ടൻ: ലണ്ടനിലെ ഹാക്കിനിയില്‍ ബുധനാഴ്ച രാത്രി 9.20ന് നടന്ന വെടിവെയ്പ്പിൽ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് വിനയ, അജീഷ് ദമ്ബതികളുടെ മകള്‍ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്.malayali girl shot london

വടക്ക് കിഴക്കൻ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കുമ്ബോഴാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു.


https://digitalmalayalionline.com/compulsory-military-service-malayalees-who-have-migrated-to-the-uk-with-concern/

കുട്ടിയുടെ തലയിലാണ് വെടിയേറ്റത്. സംഭവശേഷം അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹോട്ടലില്‍ കുട്ടി ഇരുന്ന സ്ഥലത്തിന് തൊട്ടടുത്തായി ഇരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വെടിവെപ്പില്‍ നാലുപേര്‍ക്കും പരുക്കുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments