Monday, July 8, 2024
spot_imgspot_img
HomeCrime Newsമരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാക്കുറിപ്പ്; മകളെ കൊന്ന് മലയാളി കുടുംബം കുടകിലെ റിസോര്‍ട്ടില്‍ ജീവനൊടുക്കി

മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാക്കുറിപ്പ്; മകളെ കൊന്ന് മലയാളി കുടുംബം കുടകിലെ റിസോര്‍ട്ടില്‍ ജീവനൊടുക്കി

ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. malayali family found dead in kudak

മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്ബത്തിക ബാദ്ധ്യതയാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിനോദിനെയും ജിബിയെയും മുറിക്കുളളില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലും മകള്‍ ജെയിനെ കിടക്കയില്‍ മരിച്ചനിലയിലുമാണ് ജീവനക്കാര്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം ദമ്ബതികള്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് നിഗമനം.

മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്ന് ദമ്ബതികള്‍ എഴുതി ഒപ്പിട്ട ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments