Wednesday, July 3, 2024
spot_imgspot_img
HomeNewsInternationalചോർലിയുടെ ആദ്യകാല യുകെ മലയാളി ജോസഫ് എബ്രഹാം സ്രാമ്പിക്കൽ അന്തരിച്ചു.

ചോർലിയുടെ ആദ്യകാല യുകെ മലയാളി ജോസഫ് എബ്രഹാം സ്രാമ്പിക്കൽ അന്തരിച്ചു.

ലങ്കാ ഷെയർ ചോർലിയിൽ നിന്നുള്ള ആദ്യ മലയാളി കുടിയേറ്റക്കാരിൽ ഒരാളായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) മരിച്ചു. പാലാ സ്വദേശിയാണ് എബ്രഹാം. ഗ്രേറ്റ് ബ്രിട്ടൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ കുടുംബാംഗമാണ്.

കഴിഞ്ഞ 60 ദിവസമായി ബ്ലോക്ക് പൂൾ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. പാലാ നീണ്ടൂർ കുടുംബാംഗവും ചോർലി ആശുപത്രിയിലെ നഴ്സുമായ ആലീസ് ജോസഫാണ് ഭാര്യ.

2004ൽ ജോസഫ് എബ്രഹാം (ബാബുച്ചേട്ടൻ) കുടുംബസമേതം ചോർലിയിലെത്തുമ്പോൾ അവിടെ താമസിച്ചിരുന്നത് ആറ് മലയാളി കുടുംബങ്ങൾ മാത്രമായിരുന്നു. മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിച്ച ബാബുച്ചേട്ടൻ ഏവർക്കും സ്വീകാര്യനായിരുന്നു. പൊതുദർശനവും ശവസംസ്‌കാരവും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

മക്കൾ: മെറീന സ്രാമ്പിക്കൽ (നഴ്സ്, ലണ്ടൻ), ജോയൽ സ്രാമ്പിക്കൽ (അഭിഭാഷകൻ), അഞ്ജു സ്രാമ്പിക്കൽ (നഴ്സ്, ലണ്ടൻ).

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments