Monday, July 8, 2024
spot_imgspot_img
HomeNewsമലയാള മനോരമ വാരിക പത്രാധിപരും ഗ്രന്ഥകാരനുമായിരുന്ന കെ പത്മനാഭൻ നായരുടെ (പത്മൻ) മൂന്നാം ചരമദിനാചരണം നടന്നു

മലയാള മനോരമ വാരിക പത്രാധിപരും ഗ്രന്ഥകാരനുമായിരുന്ന കെ പത്മനാഭൻ നായരുടെ (പത്മൻ) മൂന്നാം ചരമദിനാചരണം നടന്നു

കോട്ടയം: മലയാള മനോരമ വാരിക പത്രാധിപരും ദീർഘകാലം കുഞ്ചുക്കുറുപ്പ് കാർട്ടൂണിന്റെ രചയിതാവും ഗ്രന്ഥകാരനുമായിരുന്ന കെ പത്മനാഭൻ നായരുടെ (പത്മൻ) മൂന്നാം ചരമദിനാചരണം നടന്നു.

കോട്ടയം പ്രസ്ക്ലബിൽ ചേർന്ന അനുസ്മരണ സമ്മേളനം ആരോഗൃമന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്തു.മലയാളസാഹിതൃത്തിനും മാധൃമരംഗത്തും നിസ്തുലമായ സംഭാവനകൾ നല്കിയ ക്രാന്തദർശിയായിരുന്നു പത്മൻ സാറെന്ന് മന്ത്രി അനുസ്മരിച്ചു. ഹാസൃത്തിന്റെ ഇതിഹാസകാരനായ ഇവി കൃഷ്ണപിള്ളയുടെ മകനായ പത്മൻ ജീവിതത്തെ ഹാസൃത്തിലൂടെ നിതൃവും പ്രചോദിപ്പിച്ച നിരവധി കാർട്ടൂണുകൾക്ക് ജന്മം നല്കിയ അതുലൃപ്രതിഭയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.മാധൃമപ്രവർത്തനം സമൂഹനന്മക്കുവേണ്ടിയാകണെമെന്ന കാഴ്ചപ്പാട് എന്നും ഉയർത്തിപിടിച്ച പത്രാധി പരായിരുന്നു അദ്ദേഹമെന്ന് മന്ത്രി കൂട്ടിചേർത്തു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ അധൃക്ഷത വഹിച്ചു.സുരേഷ് കുറുപ്പ് എക്സ് എം പി മുഖൃപ്രഭാഷണം നടത്തി.മലയാള മനോരമ മുൻ സ്പോർട്സ് ലേഖകൻ സനൽ പി തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.എം ജി യുണിവേഴ്സിറ്റി മുൻ പിആർഒ ജി. ശ്രീകുമാർ, പ്രസ്ക്ലബ് സെക്രട്ടറി റോബിൻ തോമസ്, മംഗളം ബൃറോ ചീഫ് ഷാലു മാതൃ എന്നിവർ പ്രസംഗിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments