Wednesday, July 3, 2024
spot_imgspot_img
HomeNewsInternationalഎവറസ്റ്റ് ബേസ് ക്യാമ്പിൽ ലിവർപൂളിൽ നിന്നുള്ള മലയാളി നഴ്‌സിൻ്റെ സാന്നിദ്ധൃം

എവറസ്റ്റ് ബേസ് ക്യാമ്പിൽ ലിവർപൂളിൽ നിന്നുള്ള മലയാളി നഴ്‌സിൻ്റെ സാന്നിദ്ധൃം

ലിവർപൂൾ: മാസങ്ങൾ നീണ്ട കഠിനമായ കയറ്റ പരിശീലനത്തിനൊടുവിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കിയ നേട്ടം സ്വന്തമാക്കി ലിവർപൂളിൽ നിന്നുള്ള മലയാളി നഴ്‌സ്. ലിവർപൂൾ ഹാർട്ട് ആൻഡ് വാസ്കുലർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കണ്ണൂരുകാരി നിഷിത ടോമിയാണ് ഈ നേട്ടം കൈവരിച്ചത്.

ലിവർപൂളിലെ കെൻസിംഗ്ടണിൽ താമസിക്കുന്ന കണ്ണൂർ മടമ്പം സ്വദേശി ടോമി ചാക്കോയുടെയും കോട്ടയം സ്വദേശി ഉഷയുടെയും മകളാണ് നിഷിത. ലിവർപൂളിലെ മലയാളി സമൂഹത്തിൽ സജീവമായി ഇടപെടുന്ന ഒരു കുടുംബത്തിൻ്റെ ഭാഗമാണ് ടോമി ചാക്കോ.മാത്രമല്ല നിഷിദ നൃത്തത്തിലും മിടുക്കിയാണ്, കൂടാതെ നിരവധി മലയാലി അസോസിയേഷൻ പ്രോഗ്രാമുകളിലും പള്ളികളിലും വിവിധ നൃത്ത ഇനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments