Monday, July 8, 2024
spot_imgspot_img
HomeNewsInternationalഉത്തര കൊറിയ ചുവന്ന ലിപ്സ്റ്റിക്കിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി

ഉത്തര കൊറിയ ചുവന്ന ലിപ്സ്റ്റിക്കിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി

കിം ജോങ് ഉന്നിൻ്റെ നേതൃത്വത്തിൽ ഉത്തര കൊറിയ കർശനവും അസാധാരണവുമായ നിയമങ്ങൾ നടപ്പിലാക്കുന്നത് പതിവാണ് . എന്നാൽ ഇപ്പോൽ aa നിയന്ത്രണം ഫാഷൻ ലോകത്ത് വരെ വ്യാപിക്കുന്നു. ജനപ്രിയ ആഗോള ഫാഷൻ, കോസ്മെറ്റിക് ബ്രാൻഡുകൾക്കും നേരത്തെ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നു. നിയമങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളില്‍ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. ഇപ്പോഴിതാ ഉത്തരകൊറിയൻ സർക്കാർ ചുവന്ന ലിപ്സ്റ്റിക്ക് നിരോധിച്ചിരിക്കുകയാണ്.

കമ്മ്യൂണിസവുമായി ഏറ്റവും അടുത്ത ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാല്‍ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അല്ലെന്നും അത് മുതലാളിത്തത്തിന്റെ ചിഹ്നമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനത്തിൻ്റെ പിന്നിൽ. നേരത്തെ തന്നെ ഒരുപാട് മേക്കപ്പ് ഉപയോഗിക്കുന്നതിനെ ഉത്തരകൊറിയ എതിർക്കുകയും, പാശ്ചാത്യ സ്വാധീനത്തിൻ്റെ ചിഹ്നമായും കാണുകയും അടയാളപ്പടുത്തുകയും ചെയ്തിട്ടുണ്ട്.മാത്രമല്ല ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് സംസകാരത്തിനും ധാർമികതക്കും ഇതിരെയാണെന്നും കിം ജോങ് ഉൻ ചൂണ്ടിക്കാട്ടുന്നു.സ്ത്രീകള്‍ ചെറുതായി മാത്രമേ മേക്കപ്പ് ഉപയോഗിക്കാവൂ എന്നും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമീപ വർഷങ്ങളിൽ, കിം ജോങ് ഉൻ ഭരണകൂടം മുതലാളിത്ത പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്ന മറ്റ് പല ഇനങ്ങളും ശൈലികളും നിരോധിച്ചിട്ടുണ്ട്, അതിൽ സ്കിന്നി അല്ലെങ്കിൽ ബ്ലൂ ജീൻസ്, ബോഡി പിയേഴ്സിംഗ്, മുള്ളറ്റ്, നീളമുള്ള മുടി തുടങ്ങിയ ചില ഹെയർസ്റ്റൈലുകൾ എന്നിവ ഉൾപ്പെടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും സംസ്ഥാനം അംഗീകരിച്ച ഹെയർസ്റ്റൈലുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments