Monday, July 8, 2024
spot_imgspot_img
HomeNewsIndia"വോട്ടെണ്ണലിൽ പങ്കെടുക്കുന്നത് തടയാൻ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി"; അഖിലേഷ് യാദവ്

“വോട്ടെണ്ണലിൽ പങ്കെടുക്കുന്നത് തടയാൻ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി”; അഖിലേഷ് യാദവ്

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. വോട്ടെണ്ണലിൽ പങ്കെടുക്കാതിരിക്കാൻ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ പോലീസും ജില്ലാ ഭരണകൂടവും വീട്ടുതടങ്കലിലാക്കിയെന്ന് അഖിലേഷ് ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പോലീസ് കമ്മീഷണറെയും ടാഗ് ചെയ്തായിരുന്നു അഖിലേഷ് യാദവിൻ്റെ ട്വിറ്റെർ പോസ്റ്റ്. മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാ ഭരണകൂടവും പോലീസും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അഖിലേഷ് ആരോപിച്ചു. എല്ലാ പാർട്ടികളും സമാധാനപരമായി സഹകരിക്കുമ്പോൾ ജനരോഷം ഉളവാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് സർക്കാരിനെയും ജില്ലാ ഭരണകൂടങ്ങലോടും അദ്ദേഹം അറിയിച്ചു.

പക്ഷപാതപരമായ ഉദ്യോഗസ്ഥരെ മാറ്റി വോട്ടെണ്ണൽ സമാധാനപരമായി പൂർത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യവും അഖിലേഷ് യാദവ് അടുത്തിടെ പരാമർശിച്ചിരുന്നു. അതേസമയം, വോട്ടെണ്ണൽ വേളയിൽ അസ്വാരസ്യം സൃഷ്ടിക്കാൻ അഖിലേഷ് ശ്രമിക്കുന്നുണ്ടെന്നും കർശന നടപടി വേണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments