Monday, July 8, 2024
spot_imgspot_img
HomeNRIGulfകുവൈത്ത് തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരിച്ച്‌ അധികൃതര്‍ : ഫ്‌ളാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ച...

കുവൈത്ത് തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരിച്ച്‌ അധികൃതര്‍ : ഫ്‌ളാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ച സാമഗ്രികള്‍ കത്തിയത് തീയും പുകയുമായി

കുവൈത്ത് സിറ്റി : മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത്.kuwait fire

കുവൈത്ത് അഗ്നിരക്ഷാസേനയുടെ അന്വേഷണത്തില്‍ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീപ്പിടിത്തില്‍ 24-മലയാളികളുള്‍പ്പെടെ 50 പേരാണ് മരിച്ചത്.

സംഭവത്തില്‍ കെട്ടിട ഉടമ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ, കെട്ടിട ഉടമ, കമ്ബനിയിലെ ഉദ്യോഗസ്ഥൻ എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിച്ചു. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ എത്തിച്ചത്.

മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിൻറെ മൃതദേഹം മുംബൈയില്‍ എത്തിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments