Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്: വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്: വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തത് വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

കെഎസ്‌യു ബന്ദിൽ നിന്ന് പിന്തിരിയണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകള്‍ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച.

ബന്ദിനെ തുടർന്ന് എന്തെകിലും വിധം അനർത്ഥം ഉണ്ടകുവാണങ്ങിൽ അത് കുട്ടികളെ മോശമായി ബാധിക്കും. അതിനാലാണ് കേഎസ് യു തീരുമാനത്തെ മാറ്റി ചിന്തിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടത്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments