Monday, July 8, 2024
spot_imgspot_img
HomeNewsKerala News'സംഘടനാവിരുദ്ധ പ്രവർത്തനം', കെപിസിസി അംഗം കെവിസുബ്രഹ്മണ്യന് സസ്പെന്‍ഷന്‍;ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമെന്ന് ആക്ഷേപം

‘സംഘടനാവിരുദ്ധ പ്രവർത്തനം’, കെപിസിസി അംഗം കെവിസുബ്രഹ്മണ്യന് സസ്പെന്‍ഷന്‍;ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമെന്ന് ആക്ഷേപം

കോഴിക്കോട്:കെ പി സിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു.സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.KPCC member KV Subrahmanyan suspended 

തനിക്കെതിരായ നടപടി  ഗൂഢാലോചനയാണെന്നും  ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമെന്നും കെ വി സുബ്രഹ്മണ്യൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ കെ വി സുബ്രഹ്മണ്യൻ പ്രവർത്തിച്ചെന്ന് ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ സുബ്രഹ്ണ്യനെതിരെ  പരാതിഉന്നിയിച്ചിരുന്നു.

തുടർന്ന് ഡിസിസി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി. നേരത്തെ  പാർട്ടിയിൽ നിന്ന് നടപടിക്ക് വിധേയനായ ചേവായൂർ ബാങ്ക് ഭരണസമിതി അധ്യക്ഷൻ പ്രശാന്തിനൊപ്പം വാർത്താസമ്മേളനം നടത്തിയും കടുത്ത അച്ചടക്കലംഘനമെന്നാണ് കണ്ടെത്തൽ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർത്താസമ്മേളനം വിളിച്ച്  കെ വി സുബ്രഹ്മണ്യൻ രാജി പ്രഖ്യാപിച്ചിരുന്നു. ഇതും നേതൃത്വം അംഗീകരിച്ചു. അതേസമയം കെപിസിസി അധ്യക്ഷൻ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്നിവർ ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് തനിക്കെതിരായ നടപടിയെന്നാണ് കെ വി സുബ്രഹ്മണ്യന്റെ ആരോപണം. നേതാക്കൾക്ക് രൂക്ഷമായ ഭാഷയിൽ വിമർശനം.

സംഘടനാ നടപടിക്ക് വിധേയനായ  ബാങ്ക് ഡയറക്ടർ പ്രശാന്തിന് പിന്തുണയുമായി കെ വി സുബ്രഹ്മണ്യൻ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമാവാൻ കാരണം

കോൺഗ്രസ് നിയന്ത്രണത്തിലുളള ചേവായൂർ സർവ്വീസ് സഹകരണബാങ്കിലെ മുൻ ഡയറക്ടറാണ് കെ വി സുബ്രഹ്മണ്യൻ. ഏറെക്കാലമായി ബാങ്ക് ഭരണസമിതിയും കോൺഗ്രസ് നേതൃത്വവും അകൽച്ചയിലാണ്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments