Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് അതിശക്തമായ മഴ : ഇന്ന് റെഡ് അലെർട്ട്, തീക്കോയി കല്ലത്ത് മണ്ണിടിച്ചിൽ .. വീടുകൾ...

കോട്ടയത്ത് അതിശക്തമായ മഴ : ഇന്ന് റെഡ് അലെർട്ട്, തീക്കോയി കല്ലത്ത് മണ്ണിടിച്ചിൽ .. വീടുകൾ തകർന്നു; മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കോട്ടയം: കോട്ടയത്ത് രാവിലെ മുതൽ ശക്തമായ മഴ, വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളകയറി. ഏറ്റുമാനൂർ വില്ലേജ്, മംഗളം കലുങ്ക്, വള്ളികാട് എന്ന വിടങ്ങളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് ഫയർ ഫോഴ്‌സ് സ്ഥലത്തേക്ക് പോയിട്ടുണ്ട്.kottayam red allert news

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം ഈരാറ്റുപേട്ട വാഗമൺ റോഡ് തീക്കോയി കല്ലം ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രം റോഡിലും വെള്ളം കേറി ഗതാഗതം തടസപ്പെട്ടു.

അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി കണക്കാക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments