Monday, July 8, 2024
spot_imgspot_img
HomeNewsമദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുത്തില്ല; കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ ആക്രമണ ശ്രമം. പ്രതികളായ സഹോദരങ്ങൾ പിടിയിൽ

മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുത്തില്ല; കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ ആക്രമണ ശ്രമം. പ്രതികളായ സഹോദരങ്ങൾ പിടിയിൽ

മണിമല:വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ, വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സന്ദീപ് എം.തോമസ് (33), ഇയാളുടെ സഹോദരൻ സന്ദു എം.തോമസ് (35) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. kottayam housewife assault case brothers arrested

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം മണിമല സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി മദ്യപിക്കുന്നതിനായി വീട്ടമ്മയോട് വെള്ളവും, ഗ്ലാസും ചോദിക്കുകയും എന്നാൽ വീട്ടമ്മ ഇത് നൽകാതിരുന്നതിനെ തുടർന്ന് ഇവർ വീട്ടമ്മയുടെ നേരെ കത്തി വീശുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ്, എസ്.ഐമാരായ സന്തോഷ് കുമാർ, വിജയകുമാർ, സജീവ്, സുനിൽ സി.പി.ഓ മാരായ സാജു പി.മാത്യു, ടോമി, ബിജേഷ്, രാജേന്ദ്രൻ, ശ്രീജിത്ത്, മനോജ് കുട്ടൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സന്ദീപ് എം.തോമസും, സന്ദു എം. തോമസും മണിമല സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments