Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും നടത്തി

കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും നടത്തി

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ വച്ച് നടത്തപ്പെട്ടു. Kottayam Archdiocese Faith Training Annual and Teacher Seminar was conducted

കിടങ്ങൂര്‍ സെന്റ് മേരീസ് ഫോറോനാ ചര്‍ച്ച് വികാരി ഫാ. ജോസ് നെടുങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. മാത്യു മണക്കാട് ഉദ്ഘാടനം ചെയ്തു.

വിശ്വാസപരിശീലന കമ്മീഷനംഗം സി. ബെറ്റ്‌സി എസ്,വി.എം സ്വാഗതവും കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ സമ്മാനദാനവും ജോണി ടി. കെ തെരുവത്ത് കൃതജ്ഞതയും അര്‍പ്പിച്ചു.

വാര്‍ഷികാഘോഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ വാര്‍ഷികപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും 4, 7 ക്ലാസ്സുകളിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകരെയും അതിരൂപതാതലത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ സണ്‍ഡേസ്‌കൂളുകളെയും ആദരിച്ചു.

വാര്‍ഷികത്തോടനുബന്ഡിച്ചുനടന്ന പ്രഥമ അദ്ധ്യാപകസെമിനാറിന് ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ് കോളേജ് അദ്ധ്യാപകന്‍ ബ്രിസ്റ്റോ മാത്യു നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments