Monday, July 8, 2024
spot_imgspot_img
HomeNewsIndiaകൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം മറ്റന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും

കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം മറ്റന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും

കൊച്ചി: കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ തപ്പൂണിത്തുറ റിച്ചിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. ഇതോടുകൂടി കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയാകും.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഉള്ളത്.

ആദ്യ യാത്ര ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക്, തുടർന്ന് ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പുണിത്തുറ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും.

ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാലോ ഉൽഘാടനം പ്രമാണിച്ച് 60 രൂപയാണ് നിർണ്ണയയിച്ചിരിക്കുന്നത്.

വിവിധ വിശിഷ്ഠ വ്യക്തികളും, ജനപ്രതിനിധികളും തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments