Friday, May 17, 2024
spot_imgspot_img
HomeNewsKerala News'ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്',അന്വേഷിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ;മെമ്മറി കാര്‍ഡ് എടുത്തുകൊണ്ട് പോയി...

‘ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്’,അന്വേഷിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ;മെമ്മറി കാര്‍ഡ് എടുത്തുകൊണ്ട് പോയി ഡിലീറ്റ് ചെയ്തിട്ടുണ്ടാകുമെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.KB Ganesh Kumar will investigate the missing memory card in the KSRTC bus.

കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പ്രതികരണവുമായി യദു രംഗത്തെത്തി.

അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നതെന്നും അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകുമെന്നും യദു പ്രതികരിച്ചു.

താൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നത് തെളിയിക്കേണ്ട ആവശ്യം അവർക്കാണ് ഉള്ളതെന്നും യദു കൂട്ടിച്ചേർത്തു. തനിക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന പേരില്‍ മുൻപ് ഒരു സ്ത്രീ നല്‍കിയ പരാതി രാഷ്ട്രീയമാണ്.

കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു സ്ത്രീ നല്‍കിയ പരാതിയാണത്. നിയമപരമായി മുന്നോട്ട് പോയ കേസില്‍ തന്നെ വെറുതെവിട്ടിരിക്കുന്നുവെന്ന് കോടതി വിധിക്കുകയായിരുന്നുവെന്നും യദു വ്യക്തമാക്കി.

ഞാൻ സാധാ ഒരു ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണ്. ക്യാമറ വർക്കിങ് ആയിരുന്നു. ബസിനുള്ളില്‍ സ്‌ക്രീനുണ്ടായിരുന്നു. സാധാരണ ഈ ദൃശ്യങ്ങള്‍ സിഎംഡിയുടെ ഓഫീസില്‍ റെക്കോർഡ് ആവേണ്ടതാണ്.

അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്. അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകും. ഞാൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നുള്ളത് അവർക്കാണ് തെളിയിക്കേണ്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments