Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകാനം രാജേന്ദ്രന്റെ സംസ്കാരം നാളെ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം; ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക്

കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം; ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക്

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ വാഴൂരില്‍ വീട്ടുവളപ്പില്‍. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം പൊതുദര്‍ശനവും ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകുകയും ചെയ്യും.kanam rajendran cpi death procession updates

കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാനത്തെ വീട്ടിലെത്തിക്കും.

കാനം രാജേന്ദ്രന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയുടെ ക്രമീകരണങ്ങൾ.

ഇന്ന് രാവിലെ 7 ന് ഹെലികോപ്റ്ററിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക്

ഇടപ്പഴഞ്ഞിയിലെ മകന്റെ വസതിയിൽ – 8.30മണി.

സി പി ഐ ആസ്ഥാനം – 10 മണി

ഉച്ചയ്ക്ക് 2.30 ന് മണ്ണന്തലയിൽ നിന്നും കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും.

വിവിധ പോയിന്റുകളിൽ പാർട്ടി പ്രവർത്തകർക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

2.45 ന് വട്ടപ്പാറ,

3 ന് കന്യാകുളങ്ങര,

3.15 ന് വെമ്പായം,

3.30 ന് വെഞ്ഞാറമൂട്,

3.45 ന് കാരേറ്റ്,

4 ന് കിളിമാനൂർ,

4.15 ന് നിലമേൽ,

4.30 ന് ചടയമംഗലം,

4.45 ന് ആയൂർ,

5.15 ന് കൊട്ടാരക്കര

5.45 ന് അടൂർ,

6.15 ന് പന്തളം,

6.45 ന് ചെങ്ങന്നൂർ,

7.15 ന് തിരുവല്ല,

8 ന് ചങ്ങനാശ്ശേരി,

8.15 ന് കുറിച്ചി,

8.30 ന് ചിങ്ങവനം,

8.15 ന് നാട്ടകം

തുടർന്ന് വൈകിട്ട് 9 മണിയോടുകൂടി സിപിഐ ജില്ലാ ആസ്ഥാനത്തും . രാത്രി 11 ന് കാനത്തുള്ള വീട്ടിലും എത്തിക്കും.

ഞായറാഴ്ച രാവിലെ 10 ന് സംസ്കാരം. വീട്ടുവളപ്പിൽ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments