Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity News"പഞ്ചുകൾ, കിക്കുകൾ, മുറിവുകൾ, കണ്ണുനീർ, പുഞ്ചിരി എല്ലാം യഥാർത്ഥമായിരുന്നു പക്ഷെ രക്തം യഥാർത്ഥമായിരുന്നില്ല "ആന്റണി എന്ന...

“പഞ്ചുകൾ, കിക്കുകൾ, മുറിവുകൾ, കണ്ണുനീർ, പുഞ്ചിരി എല്ലാം യഥാർത്ഥമായിരുന്നു പക്ഷെ രക്തം യഥാർത്ഥമായിരുന്നില്ല “ആന്റണി എന്ന സിനിമയിക്ക് വേണ്ടി തന്റെ കംഫർട്ട് സോണിൽ നിന്നും മറികടക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ കല്യാണി പ്രിയദർശൻ

ഒരുപാട് ആരാധകരുള്ള യുവ നടിയാണ് കല്യാണി പ്രിയദർശൻ.താരത്തിന്റെ ഓരോ കഥാപാത്രങ്ങൾ നിറഞ്ഞ കൈയ്യടികളോടെ ആണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.Kalyani Priyadarshan is happy that she was able to step out of her comfort zone for the film Antony

മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ താരം തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്‌. വളരെ മനോഹരമായി ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നത് കാരണം ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മോഡേൺ ഫോട്ടോകളും നാടൻ വേഷങ്ങളിലും ഉള്ള ഫോട്ടോകളും താരം ഇതിനോടകം തന്നെ പങ്കുവെച്ച് കഴിഞ്ഞു.

ഇപ്പോൾ താരം ആന്റണി എന്ന തന്റെ പുതിയ സിനിമക്ക് വേണ്ടി തന്റെ കംഫർട്ട് സോണിൽ നിന്നും മറികടക്കാൻ സാധിച്ചതിന്റെ സന്തോഷം വെളിപ്പെടുത്തിയ ഒരു വീഡിയോയും കുറുപ്പും ആണ് വൈറലാകുന്നത്. സിനിമക്ക് വേണ്ടി ഫൈറ്റ് ചെയ്യാൻ പഠിച്ചതുൾപ്പെടുത്തി കൊണ്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

“കംഫർട്ട് സോണിൽ വളർച്ചയില്ല, ഗ്രോത്ത് സോണിൽ ആശ്വാസവുമില്ല. ഞാൻ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണിത്. പഞ്ചുകൾ യഥാർത്ഥമായിരുന്നു. കിക്കുകൾ യഥാർത്ഥമായിരുന്നു. മുറിവുകൾ യഥാർത്ഥമായിരുന്നു. കണ്ണുനീർ യഥാർത്ഥമായിരുന്നു. പുഞ്ചിരി യഥാർത്ഥമായിരുന്നു… രക്തം യഥാർത്ഥമായിരുന്നില്ല.”

“കയ്യടിച്ചതിന് സുഹൃത്തുക്കളെ നന്ദി. അലറിവിളിച്ചതിന് സുഹൃത്തുക്കളെ നന്ദി. എല്ലാറ്റിനുമുപരിയായി, ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് നന്ദി..” എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്. താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്ത വൈറൽ ആവുകയും ചെയ്തു. ഈ സിനിമ താരത്തിന്റെ ഒരു കരിയർ ബ്രേക്ക് ആകും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments