Monday, July 8, 2024
spot_imgspot_img
HomeNewsKerala News‘കേരളത്തിൽ ബിജെപിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതി’: കെ.മുരളീധരൻ

‘കേരളത്തിൽ ബിജെപിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതി’: കെ.മുരളീധരൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതിയായിരിക്കുമെന്നും വട്ടപ്പൂജ്യമായിട്ടാകും വരുകയെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. k muraleedharan news

ഒരു സംശയവും അക്കാര്യത്തിൽ വേണ്ട. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുന്ന പ്രശ്നമില്ല. ഇന്ത്യയിൽ എന്ത് തന്നെ സംഭവിച്ചാലും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കേരളത്തിൽ കാല് കുത്താൻ കഴിയില്ല. അക്കാര്യം 101 ശതമാനം ഗ്യാരണ്ടിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോൾ സർവേ കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണുമെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ ബോധം കെടുത്തുന്ന സർവേ റിപ്പോർട്ടാണിത്. അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ജയിക്കുമെന്ന് വി. മുരളീധരൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ യു.ഡി.എഫ് ജയം ഉറപ്പാണ്. ഞങ്ങളുടെ കണക്കുകൂട്ടലിൽ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments