Monday, July 8, 2024
spot_imgspot_img
HomeNewsKerala News'പരാജയം നേരിട്ടാൽ മുന്നണി മാറുന്ന രീതി കേരള കോൺ​ഗ്രസിനില്ല,ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും';ബിജെപി ഓഫർ വച്ചാതായൊന്നും അറിയില്ലെന്നും ജോസ്...

‘പരാജയം നേരിട്ടാൽ മുന്നണി മാറുന്ന രീതി കേരള കോൺ​ഗ്രസിനില്ല,ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും’;ബിജെപി ഓഫർ വച്ചാതായൊന്നും അറിയില്ലെന്നും ജോസ് കെ മാണി

തിരുവനന്തപുരം: ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എൽഡിഎഫിൽ ചേരുകയെന്നത്. Jose K Mani said that he will stand firm with the Left Front

അതിൽ ഒരു മാറ്റവും ഇല്ല. ചില മാധ്യമ ഗോസിപ്പ് മാത്രമാണ്. ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു.മുന്നണി വിടുമെന്ന ചർച്ച പൊളിറ്റിക്കൽ ഗോസിപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു

ബിജെപി ഓഫർ വച്ചാതായൊന്നും എനിക്ക് അറിയില്ല. നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരു പാർട്ടിയുടെ കരുത്തുകൊണ്ടാണോ ജയിക്കുന്നത്.

പല ഘടകങ്ങൾ കൊണ്ടാണ് ജയിക്കുന്നത്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments