Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsകേരളാ കോൺഗ്രസ് (എം) സംസ്ഥാനകമ്മറ്റിയിൽ മുഖൃമന്ത്രിക്കെതിരെ ചാഴികാടന്റെ വിമർശനം പുറത്തായതിന് പിന്നിലാര്? പാർട്ടിയിൽ ഇരു വിഭാഗങ്ങളായി...

കേരളാ കോൺഗ്രസ് (എം) സംസ്ഥാനകമ്മറ്റിയിൽ മുഖൃമന്ത്രിക്കെതിരെ ചാഴികാടന്റെ വിമർശനം പുറത്തായതിന് പിന്നിലാര്? പാർട്ടിയിൽ ഇരു വിഭാഗങ്ങളായി നടത്തുന്ന സൈബർ ആക്രമണം ജോസ് കെ മാണിക്ക് പുതിയ തലവേദന?

കോട്ടയം: കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തോമസ് ചാഴികാടൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം പുറത്തായതിന് പിന്നിലാര്? മുഖൃമന്ത്രിക്കെതിരെ കടുത്ത വിമർശനം തോമസ് ചാഴികാടൻ നടത്തിയ വിവരം പുറത്തുവന്നതില്‍ അതൃപ്തിയറിയിച്ച്‌ ചെയർമാൻ ജോസ് കെ മാണി.

ഇക്കാര്യം ആസൂത്രിതമായി പുറത്തുവിട്ടതാണെന്ന കണക്കു കൂട്ടലിലാണ് പാർട്ടി നേതൃത്വം. ഇതിന് പിന്നിലാരെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജോസിനെ സമീപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട് കാരണമാണെന്നായിരുന്നു തോമസ് ചാഴികാടൻ പറഞ്ഞത്. പാലായിലെ നവകേരളസദസില്‍ തനിക്കെതിരായ വിമർശനം തോല്‍വിക്ക് ആക്കംകൂട്ടിയെന്നും ചാഴികാടൻ യോഗത്തില്‍ തുറന്നടിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരേണ്ടതില്ലെന്ന് പറ‌ഞ്ഞ് ജോസ് വിമർശത്തിന്റെ മുനയൊടിച്ചു. പിറ്റേന്ന് രാവിലെ ആസൂത്രിതമായി വിവരം പുറത്തുവിട്ടെന്നാണ് വിലയിരുത്തല്‍.

ഇതിന് പിന്നിലുള്ളവരെക്കുറിച്ച്
പല അഭൃഹങ്ങളുയരുന്നുണ്ടങ്കിലും സത്യാവസ്ഥ കണ്ടെത്തണമെന്ന നിലപാടാണ് ജോസിന്.

യോഗത്തില്‍ ചാഴികാടന്റെ പ്രസംഗം ഫോണിൽ റെക്കോർഡ് ചെയ്തിരുന്നെന്നും ജോസിന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചാഴികാടന് ഇക്കാരൃത്തിൽ നിഷേധകുറിപ്പ് ഇറക്കാൻ കഴിയാത്തത്.പാർട്ടി താല്പരൃം മുൻനിർത്തി വിവാദം നിഷേധിക്കാൻ ചാഴികാടൻ തയ്യാറായതാണ്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുക്കുന്നത് ഉള്‍പ്പെടെ നിർണായക ഘട്ടങ്ങളില്‍ ഒപ്പം നിന്ന മുഖ്യമന്ത്രിക്കെതിരായ പരാമർശം പുറത്തുവന്നത് ജോസിന് ക്ഷീണമായി.

തന്റെ നീരസം അടുത്തനേതാക്കളോട് പങ്കുവയ്ക്കുകയും ചെയ്തെന്നാണ് അറിയുന്നത്. അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തോടെ പാർട്ടിയില്‍ അസ്വാരസ്യങ്ങളും ഉയരുന്നുണ്ട്.

സിപിഎം പാലം വലിച്ചെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. എന്നാൽ ഇനി അതുമായി ബന്ധപ്പെട്ട് ചർച്ചകൾ പാർട്ടി ഫോറത്തിൽ വേണ്ടന്ന നിലപാടിലാണ് നേതൃത്വം. ഏറ്റുമാനൂരിൽ ചാഴികാടന് വോട്ടുകുറഞ്ഞത് ചർച്ചയാക്കുന്നത് മന്ത്രി വിഎൻ വാസവനെ ലക്ഷൃം വച്ചാണെന്ന തിരിച്ചറിവ് മുന്നിൽ കണ്ടാണ് ചർച്ചകൾക്ക് വേണ്ടെന്ന തീരുമാനത്തിൽ ജോസെത്തിയത്.

മുന്നണിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും അത്തരം ചർച്ചകള്‍ വേണ്ടെന്ന് ജോസ് താക്കീത് നല്‍കി. ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടാലും രാജ്യസഭയിലേയ്ക്ക് അവസരം ലഭിച്ചത് അംഗീകാരമായാണ് ജോസ് കരുതുന്നത്.

ഇതിനിടയിൽ ചില ഓൺലൈൻ മാധൃമങ്ങളിൽ ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് ചാഴികാടൻ വിവാദം പുറത്ത് കൊണ്ടുവന്നിൽ പഴിചാരി പരസ്പരം സൈബർ ആക്രമണം തുടരുന്നത് ചെയർമാന് പുതിയ തലവേദനയായിരിക്കുകയാണ്.

അതേ സമയം വിവാദത്തിൽ ചാഴികാടന്റെ മൗനം പാർട്ടി നേതൃത്വത്തെ അലോരസപ്പെടുത്തുന്നുണ്ട്.ചാഴികാടനായി വലവിരിച്ച് യുഡിഎഫ് തയ്യാറായി നില്പുണ്ട്. ജോസഫ് ഗ്രൂപ്പിൽ എന്തിന് പോകുന്നു, കോൺഗ്രസിലേക്കേ് വന്നു കൂടേയെന്നാണ് ചാഴികാടൻ കുടുബവുമായി ഏറ്റവുമടുപ്പമുള്ള
ഹൈക്കമാണ്ടിൽ പദവിയുള്ള മുതിർന്ന നേതാവ് ചോദിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ പകരം വീട്ടാനുള്ള സുവർണ്ണാവസരമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രി സ്ഥാനമോ സ്പീക്കർ പദവിയുമോ നല്കാമെന്ന വാഗ്ദാനവും പ്രചരിക്കുന്നുണ്ട്.
രാഷ്ട്രീയത്തിൽ മാനൃതയും സംശുദ്ധിയും കാത്തു സൂക്ഷിക്കുന്ന ചാഴികാടൻ രക്തസാക്ഷി പരിവേഷത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി മാറി മത്സരിച്ചാൽ ഇടത് മുന്നണിക്ക് അത് വലിയ തിരിച്ചടിയാകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments