Monday, July 8, 2024
spot_imgspot_img
HomeNewsIndiaജോര്‍ജ് കുര്യന്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു

ജോര്‍ജ് കുര്യന്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു

ന്യൂദല്‍ഹി: ന്യൂനപക്ഷ കാര്യം, ഫിഷറീസ്- മൃഗക്ഷേമം- ക്ഷീരവികസനം വകുപ്പുക ളുടെ സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഇന്നലെ രാവിലെ 11.30 ഓടെ കൃഷിഭവനിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ഫിഷറീസ് – മൃഗക്ഷേമം – ക്ഷീര വികസനം വകുപ്പുകളുടെ ചുമതലയേറ്റത്. ഫിഷറീസ്, മൃഗക്ഷേമ, ക്ഷീരവികസന വകുപ്പ് മന്ത്രിയായി രാജീവ് രഞ്ജന്‍ സിങ്(ലല്ലന്‍സിങ്) ചുമതലയേറ്റതിന് പിന്നാ ലെയാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്.

എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം നടപ്പാക്കിയ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ കാലയളവില്‍ ഉണ്ടാവുകയെന്ന് ചുമതല യേറ്റശേഷം ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഫിഷറീസ്, മൃഗക്ഷേമ, ക്ഷീരവികസന വകുപ്പ് വികസന രേഖയുടെ അടിസ്ഥാ നത്തിലാണ് മുന്നോട്ട് പോകുകയെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴി ഉള്‍പ്പെടെയുള്ള കേരള ത്തിലെ തീരദേശ മേഖലകളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍േദ്ദശങ്ങളും കേള്‍ക്കും. ആ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തും. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൈകിട്ട് നാലേമുപ്പതോടെയാണ് ലോധി റോഡിലെ ന്യൂനപക്ഷ കാര്യ വകുപ്പിന്റെ ഓഫീസിലെത്തി ന്യൂനപക്ഷ കാര്യവകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമത ലയേറ്റത്. വകുപ്പ് മന്ത്രി കിരണ്‍ റിജിജു ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇത്. ജോര്‍ജ് കുര്യന് എല്ലാവിധ പിന്തു ണയും ഉണ്ടാകുമെന്ന് കിരണ്‍ റിജിജു അറി യിച്ചു. എല്ലാവരെയും കേട്ട് എല്ലാവരെയും ഉള്‍ക്കൊണ്ട് നിയമത്തിന്റെ അടിസ്ഥാന ത്തില്‍ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി നേതാക്കളായ ബി. രാധാ കൃഷ്ണമേനോന്‍, അഡ്വ. എസ്. സുരേഷ്, വിവിധമോര്‍ച്ച നേതാക്കളായ ജി. ശ്യാംകൃഷ്ണന്‍, പി.ടി. രതീഷ്, അഖില്‍ വര്‍ഗ്ഗീസ്, അഡ്വ. അരുണ്‍ പ്രകാശ്, ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ്പ്രസിഡന്റ് ഡോ.എം. അബ്ദുള്‍ സലാം, പ്രസന്നന്‍ പിള്ള, സുമിത്ത് ജോര്‍ജ്, ലാല്‍ കൃഷ്ണ, ബിജെപി ദല്‍ഹി കേരള സെല്‍ ഭാരവാഹികളായ ശശി മേനോന്‍, ശശിധരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments